Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operator Dies

സി​പ്പ് ലൈ​ൻ ത​ക​ർ​ന്ന് ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ച സം​ഭ​വം: മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ

കാ​സ​ർ​ഗോ​ഡ്: റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ സി​പ്പ് ലൈ​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഓ​പ്പ​റേ​റ്റ​ർ സ​നൂ​പ് കൃ​ഷ്ണ​ന്‍റെ (24) മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ. ചാ​മു​ണ്ടി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ സ​നൂ​പ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​പ്പ് ലൈ​ൻ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​യ​റ്റു​ന്ന​തി​നി​ടെ കേ​ബി​ൾ കു​രു​ങ്ങി സി​പ്പ് ലൈ​ൻ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ര​ണ്ടാം ദി​വ​സം ത​ന്നെ​യു​ണ്ടാ​യ ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​നൂ​പി​നെ ഉ​ട​ൻ ത​ന്നെ കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ന് പി​ന്നി​ൽ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​ക​ളു​ണ്ടെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​രോ​പ​ണം. യാ​തൊ​രു​വി​ധ അ​നു​മ​തി​ക​ളു​മി​ല്ലാ​തെ​യാ​ണ് ഈ ​റോ​പ് വേ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ പേ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത്.

Latest News

Corehub Up